പോളിയിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് 14 മുതൽ അപേക്ഷിക്കാം

konnivartha.com: പോളിടെക്നിക് കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 14 മുതൽ അപേക്ഷിക്കാം. കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. SSLC/THSLC/CBSE-X മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/IHRD/CAPE പോളികളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50% സർക്കാർ സീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. THSLC, VHSE പാസ്സായവർക്ക് യഥാക്രമം 10, 2 ശതമാനം വീതം റിസർവേഷൻ ഉണ്ട്. VHSE പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക.   ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി. യ്ക്ക്…

Read More