konnivartha.com : പത്തനംതിട്ട : പോക്സോ കേസിൽ പ്രതിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. 2019 സെപ്റ്റംബർ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പലതവണ, അന്ന് പ്രായപൂർത്തിയാവാതിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയാണ് കൊടുമൺ പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഏനാദിമംഗലം കുറുമ്പകര കുന്നിട അഞ്ചുമല അജിത് ഭവനം വീട്ടിൽ അജയന്റെ മകൻ അജിത് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 24 ന് ലഭിച്ച മൊഴിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണം ആരംഭിച്ച കൊടുമൺ പൊലിസ്, മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി പ്രതിയെ തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ നിന്നും ഇന്നലെ പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി കിടപ്പുമുറിയിൽ വച്ച് ഇക്കാലയളവിൽ പലതവണ ബലാൽസംഗം ചെയ്തുവെന്നാണ് മൊഴി. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയുമുണ്ടായി. 2019 സെപ്റ്റംബർ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പല ദിവസങ്ങളിൽ പ്രതി കുറ്റം…
Read More