പെണ്‍കുട്ടികള്‍ കഴിവ് തിരിച്ചറിഞ്ഞു സ്വയം പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രകാരം ജില്ലയിലെ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ ഏറ്റവും അര്‍ഹരായ പെണ്‍കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു കളക്ടര്‍. ഉള്ളിലെ കഴിവുകള്‍ തിരിച്ചറിയുന്നതിനും സ്വയം മനസിലാക്കുന്നതിനും പെണ്‍കുട്ടികള്‍ക്ക് സാധിക്കണം. കഴിവിനെ തിരിച്ചറിയാനും ഉള്ളില്‍ നിന്ന് ദിശാ ബോധം ഉയരുന്നതിനുമാണ് ഇത്തരം പ്രോത്സാഹനങ്ങള്‍ നല്‍കുന്നത്. ഉള്ളില്‍ ഉള്ള പ്രതീക്ഷയുടെ സ്വരത്തെ അടിച്ചമര്‍ത്താന്‍ സമൂഹത്തില്‍ നിയന്ത്രണങ്ങളും പരിമിതിയുമുണ്ട്. ഇവയെ മറികടന്നു ഉള്‍വിളിയെ കേള്‍ക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടണം. അവരവരുടെ കഴിവനുസരിച്ചു സമൂഹത്തിന് നല്ല സംഭാവന നല്‍കാനും അവയെ അംഗീകരിക്കാന്‍ കഴിയുന്നതുമാണ് ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടറില്‍ നിന്ന്…
Read More