പൂച്ച ഇരപിടിക്കുന്നതെങ്ങനെ (കഥ: ജോസ് പാഴൂക്കാരന്) ‘ കുട്ടി മഷികുടിച്ചാണ് മരിച്ചതെന്ന് ഞാന്‍ പറഞ്ഞാല്‍ അക്കാര്യം നിങ്ങള്‍ നിഷേധിക്കുമോ?’ഹാളിലെ ആളുകള്‍ അന്നേരം മറുപടി പറയേണ്ട അവരുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. തികച്ചും ഭാവശൂന്യം. പ്രായത്തിന്റെ കടന്നുകയറ്റം അവരെ പക്വതയുള്ളതാക്കിയിരുന്നു. ചെവിക്ക് പുറകിലേക്ക് നരച്ച കുറുനിരകള്‍ ഒതുക്കി, മുഖത്തെ കണ്ണട ഊരി കയ്യില്‍ വച്ച് ചോദ്യമുന്നയിച്ച കരിംപുലിയുടെ നേര്‍ക്ക് അവര്‍ നോക്കി. ആ മുഖവും വേഷവും അപ്പോള്‍ അങ്ങനെ അവര്‍ക്ക് തോന്നിച്ചു. ’നിഷേധിക്കില്ല.’ ഹാളിലെ കൂറ്റന്‍ നാഴികമണിയപ്പോള് പന്ത്രണ്ട് എന്ന് ശബ്ദിച്ചു. ചെറിയ ഒരു മുഴക്കമേ അതിനുണ്ടായിരുന്നുള്ളൂ. ആളുകള്‍ നോക്കുമ്പോള്‍ മൂന്നു സൂചികളും മേല്ക്കുമേല് കേറി നില്ക്കുന്നു. പക്ഷെ പിണക്കമെന്നതുപോലെ ഏറ്റവും മുകളിലത്തേത് തെന്നിപ്പോകുന്നു. ‘കാരണം നിങ്ങളുടെ പിഴവ്, അശ്രദ്ധ അത് ആഴത്തില്‍ കിടക്കുന്നുവെന്ന് പറഞ്ഞാല്‍ നിഷേധിക്കുമോ?’ ‘നിഷേധിക്കും….വളരെ കൃത്യമായി ഞാന്‍ എമിലിയെ ശ്രദ്ധിച്ചിരുന്നു.’ പൊടുന്നനെ മേലാകെ വെളുത്ത…
Read More