പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ ദര്‍ശനം ചെയ്യുന്ന നന്ദിയോട് കൂടിയ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നേരത്തെ സ്ഥാപിച്ചു. അദ്ദേഹം വിളക്കില്‍ ദീപം തെളിക്കുകയും ചെങ്കോലില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തില്‍ അനശ്വരമായ ചില നിമിഷങ്ങള്‍ ഉണ്ടാകുമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചില തീയതികള്‍ കാലത്തിന്റെ മുഖത്ത് അനശ്വരമായ ഒപ്പായി മാറുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി 2023 മേയ് 28 അത്തരത്തിലുള്ള ഒരു ദിന മാണെന്നും പറഞ്ഞു. ” അമൃത് മഹോത്സവത്തിനായി ഇന്ത്യയിലെ ജനങ്ങള്‍ അവര്‍ക്ക് തന്നെ ഒരു സമ്മാനം നല്കി”, അദ്ദേഹം പറഞ്ഞു. ഈ മഹത്തായ അവസരത്തില്‍ പ്രധാനമന്ത്രി എല്ലാവരെയും അഭിനന്ദിച്ചു. ഇത് കേവലം ഒരു കെട്ടിടമല്ലെന്നും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ”…
Read More