ബംഗ്ലാദേശിലെ ധാക്കയിലെ പാകിസ്താന് ഹൈക്കമ്മീഷന് കാര്യാലയത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രത്യേക സെല്ലിന് രൂപം നല്‍കിയെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യ വിവരം ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . രാജ്യാന്തര വാണിജ്യബന്ധത്തിന് പുറമെ രഹസ്യാന്വേഷണം,പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ബംഗ്ലാദേശുമായുള്ള ബന്ധം പാകിസ്താന് കൂടുതല്‍ മെച്ചപ്പെടുത്തി എന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ബ്യൂറോകള്‍ കരുതുന്നത് . പാകിസ്താന് സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷന് ചെയര്മാന് ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയിരുന്നു .ഈ സംഘത്തില്‍ ഐഎസ്ഐ ഉദ്യോഗസ്ഥരും പാക് നാവിക സേനയിലെയും വ്യോമസേനയിലെയും പ്രതിനിധികളുണ്ട് എന്നും ഇവര്‍ ബംഗ്ലാദേശ് രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിലെയും ഡയറക്ടര്‍ ജനറല്‍ ഫോഴ്സസ് ഇന്റലിജന്‍സിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ബ്യൂറോകള്‍ക്ക് ലഭിച്ച വിവരം . ബംഗാള്‍ ഉള്‍ക്കടലിലെ ഇന്ത്യയുടെ…
Read More