konnivartha.com : വാട്ടർ അതോററ്റിയുടെ അനാസ്ഥയിൽ മാളാപ്പാറ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് നിർത്തി വെച്ചതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം .പമ്പിംഗ് നടത്തുന്ന കിണറിൽ ചെളിയും എക്കലും നിറഞ്ഞതാണ് പമ്പിംഗ് നിർത്തി വെയ്ക്കാൻ കാരണം . പമ്പിംഗ് മുടങ്ങിയതോടെ അരുവാപ്പുലം പഞ്ചായത്തിലെ 4 വാർഡുകളിലെ മൂവായിരത്തോളം ഉപഭോക്താക്കളാണ് കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത് . കുടിവെള്ള വിതരണം മുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും പമ്പിംഗ് നടത്തുന്ന കിണറ്റിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല . കുടിവെള്ള വിതരണം മുടങ്ങിയതോടെ പണം കൊടുത്ത് ടാങ്കറിൽ കുടിവെള്ളം എത്തിച്ചാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത് . വേനൽ കാലമായതോടെ പ്രദേശത്തെ കിണറുകളിൽ വെള്ളമില്ലാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ അരുവാപുലം പഞ്ചായത്തിലെ ഐരവൺ , നെടുംമ്പാറ, .മുളക്കൊടിത്തോട്ടം, എന്നിവടങ്ങളിലെ ദേശവാസികളാണ് ദുരിതത്തിലായിരിക്കുന്നത് . കാലപ്പഴക്കത്താൽ ശോചിയവസ്ഥയിലായ പൈപ്പുകൾ…
Read More