പന്തളത്ത് വൻ ലഹരിമരുന്നുവേട്ട : എം ഡി എം എ യുമായി 5 പേർ പോലീസ് പിടിയിൽ

  konnivartha.com / പത്തനംതിട്ട : പന്തളത്ത് വൻ ലഹരിമരുന്നുവേട്ട നടത്തി പോലീസ്. സാഹസികമായ നീക്കത്തിലൂടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ്  ഇത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവരെ 154 ഗ്രാം എം ഡി എം എയുമായി കസ്റ്റഡിയിലെടുത്തത്. ഇതിന് ആകെ ആകെ 15 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. ജില്ലാ പോലിസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന്, ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ മൂന്ന് മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു. ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും ഡാൻസാഫ്…

Read More