പന്തളം തെക്കേക്കര പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

  konnivartha.com: പന്തളം തെക്കേക്കര പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പൊങ്ങലടി SVHS ൽ നടന്നു.സ്കൂളിൽ പുതിയതായി എത്തിയ കുട്ടികളെ പൂക്കൾ നൽകി വാദ്യമേളത്തിന്‍റെ അകമ്പടിയോടുകൂടി ജനപ്രതിനിധികളും, അധ്യാപകരും,PTA അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്തിന്‍റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കവി കോന്നിയൂർ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.HM പ്രിയാ റാണി, സ്കൂൾ മാനേജർ സോയ,BRC ട്രയിനർ ഗംഗ,JHI വിനോദ്, സിന്ധു നായർ, ജയശ്രീ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

Read More

പന്തളം തെക്കേക്കര പഞ്ചായത്ത് :മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

  konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി ഡെപ്യൂട്ടി സ്പീക്കൽ ചിറ്റയം ഗോപകുമാർ പ്രഖ്യാപിച്ചു.മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷൻ നൽകിയ മാർഗ്ഗനിർദേശങ്ങൾ പാലിച്ചാണ് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന് ഗ്രാമപഞ്ചായത്ത് അർഹത നേടിയത്. പ്രഖ്യാപനസമ്മേളനത്തിന് മുന്നോടിയായി ശുചിത്വ പ്രഖ്യാപന റാലിയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. രാജേന്ദ്രപ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ജനകീയാസൂത്രണസിൽവർ ജൂബീലി ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ പഞ്ചായത്ത് തല ശുചിത്വ പ്രഖ്യപനം നടത്തി. ഹരിത കർമ്മസേനാ അംഗങ്ങളെ അനുമോദിച്ചു. വൈസ് പ്രസിഡൻ്റ് റാഹേൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി പി വിദ്യാധരപ്പണിക്കർ,എന്‍ കെ ശ്രീകുമാർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ ശ്രീ കല,വി പി ജയാ ദേവി,രഞ്ജിത്കെ ആര്‍ , ശ്രീവിദ്യ,പൊന്നമ്മ വർഗ്ഗീസ്,സി ഡി എസ് ചെയർപേഴ്സൺ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറിഅജിത്…

Read More

തണ്ണിത്തോട് , പന്തളം തെക്കേക്കര പഞ്ചായത്തുകളില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു konnivartha.com : തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. മേഖലയിലെ…

Read More