പന്തളം എം ഡി എം എ കേസ് : ബംഗളുരുവിൽ നിന്ന് ഒരാളെ പിടികൂടി പ്രത്യേക അന്വേഷണസംഘം

  konnivartha.com /പത്തനംതിട്ട : പന്തളത്ത് ലോഡ്ജിൽ നിന്നും ലഹരിമരുന്നായ എം ഡി എം എ പിടിച്ചെടുത്ത കേസിൽ ഉറവിടം തേടിയുള്ള യാത്ര ഫലം കണ്ടു. പ്രത്യേക അന്വേഷണസംഘത്തിലെ പന്തളം പോലീസ് ഇൻസ്‌പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ബംഗളുരു യാത്രയിൽ ബംഗളുരു ഹമ്മനഹള്ളിയിൽ നിന്നും, കേസിൽ ഉൾപ്പെട്ടയാളെന്ന് സൂചന ലഭിച്ച യുവാവിനെ പോലീസ് സാഹസികമായി വലയിലാക്കി. കണ്ണൂർ പട്ടാനുർ കോലോലം കൂടാലി ഫാത്തിമാ മൻസിൽ എൻ കെ ഹംസയുടെ മകൻ അച്ചു എന്ന് വിളിക്കുന്ന സിദ്ധീക് വി പി(34) യാണ് പോലീസ് പിടിയിലായത്. ബംഗളുരു സിറ്റിയിലെ യലഹങ്കയിൽപോലീസ് സംഘം എത്തിയത് മണത്തറിഞ്ഞ ഇയാൾ വിദഗ്ദ്ധമായി അവിടെ നിന്നും രക്ഷപ്പെട്ടത് സംഘത്തെ നിരാശപ്പെടുത്തിയില്ല. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ജില്ലയിലെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളെ ഹമ്മനഹള്ളിയിൽ നിന്ന് പിടികൂടി. പോലീസ് സംഘം അവിടെയെത്തുമ്പോഴേക്കും ഇയാൾ…

Read More