കോന്നി നിയോജകമണ്ഡലത്തിൽ ക്യാബിൻ വീടുകൾക്ക് ആവശ്യക്കാരേറെ. ക്യാബിൻ ഹോം പദ്ധതിയുമായി ഐ ടി കമ്പനി യുവസംരംഭകൻ

കോന്നി നിയോജകമണ്ഡലത്തിൽ ക്യാബിൻ വീടുകൾക്ക് ആവശ്യക്കാരേറെ. ക്യാബിൻ ഹോം പദ്ധതിയുമായി ഐ ടി കമ്പനി യുവസംരംഭകൻ ************************************** കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ പഞ്ചായത്തിൽ ഐ ടി സ്റ്റാർട്ടപ് കമ്പനി ഭവനരഹിതരായ മൂന്നു കുടുംബങ്ങൾക്ക് കാബിൻ വീടുകൾ നിർമ്മിച്ചു നൽകിയത് പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഭവനരഹിതരായ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ, സാമ്പത്തിക ശേഷി തീരെയില്ലാത്തവർ, വിധവകൾ, കുട്ടികളുള്ളവർ, ട്രാൻസ് ജൻഡർ, വസ്തുവിന് രേഖകളില്ലാത്തവർ, ടാർപോളിൻ ഷീറ്റുകൾക്കടിയിൽ ജീവിതം കഴിച്ചുകൂട്ടുന്നവർ തുടങ്ങിയവരാണ് ക്യാബിൻ വീടുകളുടെ പ്രധാന ഗുണഭോക്താക്കൾ. ഈ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ പാടം സ്വദേശിയായ യുവസംരംഭകൻ ശ്രീ.വരുൺ ചന്ദ്രൻ തന്റെ ഐ.റ്റി കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്നും പണം വിനിയോഗിച്ച് അദ്ദേഹത്തിന്റെ ഗ്രാമത്തിൽ 3 വീടുകൾ പണികഴിപ്പിച്ച്‌ കൈമാറി. ഒരു ചെറിയ കുടുംബത്തിനുവേണ്ട അത്യാവശ്യം സൗകര്യങ്ങളുള്ള വളരെ ഒതുങ്ങിയ വീടുകളാണ് ഇവ മൂന്നും. വീടില്ലാത്തവർക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, ആശ്രയമില്ലാത്തവർക്കും അനുഗ്രഹമായി ക്യാബിൻ വീടുകൾ…

Read More