പത്തനംതിട്ട : 43 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

konnivartha.com : പത്തനംതിട്ട    ജില്ലയിലെ 43 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ 2022- 23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതി ഭേദഗതി  പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പന്തളം, പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികള്‍, കോയിപ്രം, കോന്നി ബ്ലോക്ക്‌   പഞ്ചായത്തുകള്‍, 38 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ ആകെ 43 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്. അതിദാരിദ്രര്‍ക്കുളള മൈക്രോ പ്ലാനുകള്‍, പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍, തെരുവുനായ നിയന്ത്രണത്തിനുള്ള പദ്ധതികള്‍, ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. പദ്ധതി പരിഷ്‌കരണം നടത്തിയിട്ടില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ മാസം 21ന് മുമ്പ് പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും…

Read More