വയലിലെ ചെളിയിൽ പുതഞ്ഞുകിടന്ന യുവാവിന്റെ ജീവൻ രക്ഷിച്ച് പോലീസ്. മൈലപ്ര മണ്ണാറക്കുളഞ്ഞിയിൽ വയലിലെ ചെളിയിൽ അരക്കെട്ടോളാം പുതഞ്ഞു യുവാവ് കിടക്കുന്നതായി മൈലപ്ര പഞ്ചായത്ത് നാലാം വാർഡ് അംഗം ജെസ്സി സാമൂവൽ മലയാലപ്പുഴ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. യോദ്ധാവ് എന്ന പേരിലുള്ള ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി കുമ്പളാoപൊയ്കയിൽ വിദ്യാർഥികൾക്കളെ ഉൾപ്പെടുത്തി ബോധവൽക്കരണറാലി പോലീസിന്റെ നേതൃത്വത്തിൽ നടക്കുമ്പോഴാണ് വിവരമറിയുന്നത്. തുടർന്ന് മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയന്റെ നിർദേശാനുസരണം എസ് ഐമാരായ അനീഷ്, സലിം, സി പി ഓ അഖിൽ. ജനമൈത്രി ബീറ്റ് ഓഫീസർ മാരായ മനോജ് സി . കെ , അരുൺ രാജ്എന്നിവരെത്തി ചെളിയിൽ നിന്നും യുവാവിനെ വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കാലുകൾ കോച്ചിമരവിച്ച നിലയിലായിരുന്നു യുവാവ്. ശരീരത്തുനിന്നും ചെളി കഴുകി കളഞ്ഞ് കുളിപ്പിച്ച് വൃത്തിയാക്കി, വെള്ളം കുടിക്കാൻ നൽകിക്കഴിഞ്ഞപ്പോൾ പോലീസ് കാര്യങ്ങൾ ചോദിച്ചു…
Read More