പത്തനംതിട്ട : ലീഗല്‍ മെട്രോളജി വകുപ്പ്; മിന്നല്‍ പരിശോധന നടത്തി

  konnivartha.com : ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 22 വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് 64000 രൂപ പിഴ ഈടാക്കി . ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചതിന് ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇലക്ട്രോണിക് ഉപകരണ സ്ഥാപനങ്ങള്‍ തുടങ്ങി ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് 35000 രൂപയും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന വില തിരുത്തല്‍ നടത്തിയതിന് 5000 രൂപയും യഥാസമയം മുദ്ര പതിക്കാതെ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 12 വ്യാപാരികളില്‍ നിന്ന് 24000 രൂപയുമാണ് പിഴ ഈടാക്കിയത്. പിഴ ഒടുക്ക് വരുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പന വില, തുടങ്ങിയവ…

Read More