നഗരസഭാ വക ഹാജി സി മീരാസാഹിബ് സ്മാരക ബസ് സ്റ്റാൻഡിന്റെ യാർഡ് നവീകരണത്തിനായി എൻജിനീയറിങ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റിന് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. ബസ് സ്റ്റാൻഡ് നവീകരണം രണ്ട് ഘട്ടമായാണ് നടക്കുന്നത്. യാർഡ് ബലപ്പെടുത്തുന്നതിനായി തയാറാക്കിയ 2 കോടി 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് കൗൺസിൽ യോഗം ഐക്യകണ്ഠേന അനുമതി നൽകിയത്. തിരുവനന്തപുരം ഗവ എൻജിനീയറിങ് കോളേജ് നടത്തിയ മണ്ണുപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. മണ്ണ് പരിശോധനയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ യാർഡ് നിർമ്മാണത്തിനായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ശരിയായ നിലയിൽ യാർഡ് മണ്ണിട്ട് ഉറപ്പിക്കാൻ ഇതുമൂലം സാധിച്ചിരുന്നില്ല. നിലവിലുള്ള യാർഡിൽ നിന്നും 4.5 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്ത ശേഷം പ്ലാസ്റ്റിക് മാലിന്യമടക്കം വേർതിരിച്ചുമാറ്റി വീണ്ടും 15 സെന്റിമീറ്റർ കനത്തിൽ മണ്ണ് ഫില്ലുചെയ്യണമെന്നാണ് എൻജിനീയറിങ് കോളേജിന്റെ നിർദ്ദേശം. തുടർന്ന് മണ്ണ് ഇടിച്ചുറപ്പിച്ച…
Read More