പത്തനംതിട്ട : നഗരസഭ ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാമകരണവും ഇന്ന് നടക്കും. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഡോ. കെ ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെപേര് പുതിയ ബ്ലോക്കിന് നൽകാൻ നഗരസഭ കൗൺസിൽ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ നിന്നും പത്തനംതിട്ടയെ നഗരവൽക്കരണത്തിലേക്ക് ആനയിച്ച ഡോക്ടറോടുള്ള ആദര സൂചകമായാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഭരണസമിതിയുടെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നാടിന് സമർപ്പിക്കുന്ന പദ്ധതികളിൽ ഒന്നാണിത്.പുതിയ ബ്ലോക്കിൻറെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും നാമകരണം നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈനും നിർവഹിക്കും. ആയുർവേദ ഡിഗ്രികാർക്ക് ഡോക്ടർ പദവി നേടിക്കൊടുത്തത് ഡോ.ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന സമരമായിരുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിലെ വിദ്യാർത്ഥിയായിരിക്കെ അദ്ദേഹം നടത്തിയ നിരാഹാര സത്യാഗ്രഹത്തിനൊടുവിൽ തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ള വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.…
Read More