എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ജില്ലയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 743/2024) , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 116/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2.5 കി.മീ, 2 കി.മീ. ദൂരം ഓട്ടം) സെപ്റ്റംബര്‍ 16, 17 തീയതികളില്‍ രാവിലെ അഞ്ചുമുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മുതല്‍ ഇളകൊള്ളൂര്‍ ശ്രീമഹാദേവ ക്ഷേത്രം വരെയുള്ള റോഡില്‍ നടത്തും. www.kerala.psc.gov.in സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസല്‍ , മെഡിക്കല്‍/ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥികള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹാജരാകണം. ഫോണ്‍ : 0468 2222665. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും 17 ന് കോഴഞ്ചേരിയില്‍ പ്രവാസി കേരളീയ…
Read Moreടാഗ്: പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/09/2025 )
അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ 10.51 ലക്ഷം വോട്ടര്‍മാര്‍ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 10,51,043 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയത്. 4,84,850 പുരുഷന്‍മാരും 5,66,190 സ്ത്രീകളും 3 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 41 പേരുണ്ട്. വോട്ടര്‍പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/09/2025 )
ജില്ലാ ടിബി സെന്റര്‍ നിര്‍മാണോദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍) കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍, ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്, വയോജന വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ ടിബി സെന്ററിന്റെ നിര്‍മാണോദ്ഘാടനവും ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍) വൈകിട്ട് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.17 കോടി രൂപയിലാണ് നവീകരണം. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിര ദേവി, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ആരോഗ്യ കുടുംബക്ഷേമ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/08/2025 )
ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു ജില്ലാ വികസന സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കു പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പൊതുമരാമത്തും നഗരസഭയും സംയുക്ത പരിശോധന നടത്തണമെന്ന് അഡ്വ മാത്യു ടി തോമസ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചയിടങ്ങളില്‍ പ്രവര്‍ത്തി വേഗത്തിലാക്കണം. പെരിങ്ങര പഞ്ചായത്തിലെ മുന്നൊന്നില്‍ പടിതോട്ടിലെ പെരിഞ്ചാന്‍തറ, ആലുംമൂട്ടില്‍പടി എന്നിവിടങ്ങളിലെ സര്‍വെ നടപടി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു. നിരണം, കുന്നന്താനം ഗ്രാമപഞ്ചായത്ത് കെട്ടിടം, പുളിക്കീഴ് പൊലിസ് സ്റ്റേഷന്‍, തിരുവല്ല സര്‍ക്കാര്‍ ആശുപത്രി പുതിയ ഒപി കെട്ടിടം, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തികള്‍ എംഎല്‍എ യോഗത്തില്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം, പുതുമണ്‍ സംബന്ധിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം വിലയിരുത്തി.…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/08/2025 )
കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കാലവസ്ഥ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാതല ഓണഘോഷം മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും സംസ്ഥാന ടുറിസം വകുപ്പ്, ജില്ലാ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/08/2025 )
കരുതലേകി സായംപ്രഭ;വയോജന ക്ഷേമപദ്ധതികളുമായി സാമൂഹികനീതി വകുപ്പ് വയോധികര്‍ക്ക് ശാരീരിക, മാനസികോല്ലാസമേകി സായംപ്രഭ ഹോം. വീടുകളില്‍ ഒറ്റപ്പെട്ട വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന ഇടമായ പകല്‍ വീടാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സായംപ്രഭ ഹോമുകളായത്. ജില്ലയില്‍ കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലായി 60 വയസിന് മുകളിലുള്ള 37 പേര്‍ക്ക് സേവനം നല്‍കുന്നു. വയോജനങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും ഒത്തുചേരാനും വിനോദ-വിജ്ഞാനം പങ്കിടുന്നതിനും ഇവിടെ അവസരമുണ്ട്. പ്രാദേശിക തലത്തില്‍ വയോജനങ്ങളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനം ലഭ്യമാക്കല്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. സമഗ്ര ആരോഗ്യപരിചരണം, കലാകായിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കല്‍, കെയര്‍ ഗിവര്‍മാരുടെ സേവനം, പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാരം തുടങ്ങിയ സൗകര്യം ഹോമിലുണ്ട്. ഹോമില്‍ എത്താനാകാത്ത വയോജനങ്ങള്‍ക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/08/2025 )
ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 27, ബുധന്‍)മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കല്ലേലില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൃഷി വകുപ്പിന്റെ ഓണചന്ത സെപ്റ്റംബര്‍ ഒന്ന് മുതല്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണചന്തകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും. ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്റെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ സഹകരണത്തോടെ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കുടുംബശ്രീ എന്നിവ മുഖേനയാണ് ഓണവിപണി സംഘടിപ്പിക്കുന്നത്.…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/08/2025 )
സിവില്‍ സപ്ലൈസ് ജില്ലാ ഓണം ഫെയര്‍ (ചൊവ്വ) മുതല്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം (ഓഗസ്റ്റ് 26 ചൊവ്വ) രാവിലെ 10.30ന് മാക്കാംകുന്ന് താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്‌ളാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കറും ആദ്യ വില്‍പന ആന്റോ ആന്റണി എംപിയും നിര്‍വഹിക്കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ നാല് വരെ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/08/2025 )
ജില്ലയില്‍ ഓണാഘോഷം ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ എട്ട് വരെ:മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ജില്ലയിലെ ഓണാഘോഷം ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ എട്ടു വരെ വിപുലമായി ആഘോഷിക്കും. ഓണാഘോഷ വിളംബരജാഥ ഓഗസ്റ്റ് 30 വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ടൗണ്‍ സ്‌ക്വയറില്‍ അവസാനിക്കും. വൈകിട്ട് അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജനപങ്കാളിത്തം ഉറപ്പാക്കി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. ഉദ്ഘാടന വിളംബര ഘോഷയാത്രയില്‍ ജില്ലയുടെ പ്രൗഡി വിളിച്ചോതുന്ന കലാരൂപങ്ങളും പ്രകടനങ്ങളും ഉള്‍പ്പെടുത്തും. ടൗണ്‍ സ്‌ക്വയര്‍ സാംസ്‌കാരിക പരിപാടിക്ക് വേദിയാകുമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/08/2025 )
പ്രിസം പദ്ധതി : അഭിമുഖം ഓഗസ്റ്റ് 26 ന് പത്തനംതിട്ട ജില്ലയിലെ പ്രിസം പാനലില്‍ ഒഴിവുള്ള ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കാന്‍ ഓഗസ്റ്റ് 26 ന് (ചൊവ്വ) അഭിമുഖം നടത്തുമെന്ന് ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജേര്‍ണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 2.00 നാണ് അഭിമുഖം. നിശ്ചിതസമയത്തിന് അര മണിക്കൂര്‍ മുമ്പ് കോട്ടയം കലക്ടറേറ്റ് സമുച്ചയത്തിലെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേഖലാ കാര്യാലയത്തില്‍ അപേക്ഷയും യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണം. ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ / തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡോ പാന്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരിക രേഖയോ ഹാജരാക്കണം. വിശദവിവരം ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ…
Read More