പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/10/2025 )

മലയാളദിനം, ഭരണഭാഷാവാരാഘോഷം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ പത്തനംതിട്ട ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി ജില്ലയില്‍ നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴു വരെ ഭരണഭാഷാവാരാഘോഷവും മലയാളദിനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.   എഡിഎം ബി ജ്യോതി അധ്യക്ഷയാകും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലും.   ജില്ലാ ഭരണഭാഷ പുരസ്‌ക്കാര ജേതാവിനെ ചടങ്ങില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാള ഭാഷ, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഡെപ്യൂട്ടി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/10/2025 )

  റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റം : മന്ത്രി കെ. രാജന്‍ konnivartha.com; ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുതാര്യവും കൃത്യതയോടുമുള്ള പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് റവന്യൂ സേവനങ്ങള്‍ വേഗതയില്‍ ലഭ്യമാക്കി. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ടുവര്‍ഷത്തില്‍ കേരളത്തിന്റെ മൂന്നിലൊന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ  റിലീസ്, സര്‍വേ വകുപ്പിന്റെ  ഇ മാപ്പ് പോര്‍ട്ടലുകള്‍ കോര്‍ത്തിണക്കിയ എന്റെ ഭൂമി പോര്‍ട്ടല്‍ സംവിധാനം ഭൂമി ക്രയവിക്രയം എളുപ്പമാക്കി. നാലുലക്ഷത്തിലധികം പട്ടയങ്ങള്‍ നല്‍കി ഭൂരഹിതരില്ലാത്ത കേരളം എന്ന നേട്ടത്തിനരികിലാണ് സംസ്ഥാനം.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/10/2025)

വാഴപ്പറമ്പ് സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോബര്‍ 25 ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാഴപ്പറമ്പ് 67-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം രാവിലെ 9.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 25 ന് നിര്‍വഹിക്കും ആയുഷ് ചികത്സാ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ ഒക്ടോബര്‍ 25 ന് രാവിലെ 11.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നാരങ്ങാനം ഗ്രാമപഞ്ചായത്ത്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/10/2025 )

കടമ്പനാട്, കവിയൂര്‍ വികസന സദസ് ഒക്ടോബര്‍ 24 ന് കടമ്പനാട് ഗ്രാമപഞ്ചായത്ത് വികസന സദസും അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവുംഒക്ടോബര്‍ 24 ഉച്ചയ്ക്ക് രണ്ടിന് കുഴിയക്കാല മൂന്നാം മാര്‍ത്തോമ്മ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയാകും. സംസ്ഥാന വികസന നേട്ടം റിസോഴ്‌സ് പേഴ്‌സണ്‍ കെ രാധകൃഷ്ണപിള്ളയും ഗ്രാമപഞ്ചായത്ത് വികസന നേട്ടം സെക്രട്ടറി ജി അനില്‍കുമാറും അവതരിപ്പിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെയും ഹരിത കര്‍മസേനാംഗങ്ങളെയും ആദരിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ എസ് കൃഷ്ണകുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കവിയൂര്‍ വികസന സദസ് രാവിലെ 10 ന് എസ്എന്‍ഡിപി ഹാളില്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/10/2025 )

മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 23ന് അരുവാപ്പുലം പഞ്ചായത്തിലെ മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 10 ന് കുമ്മണ്ണൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോന്നി മിനി ബൈപാസ് ഉദ്ഘാടനം ഒക്ടോബര്‍ 23 ന് കോന്നി മിനി ബൈപ്പാസിന്റെ ഉദ്ഘാടനവും കോന്നി- വെട്ടൂര്‍ -കൊന്നപ്പാറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും ഒക്ടോബര്‍ 23 രാവിലെ 10.30ന് കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/10/2025 )

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്തെത്തും. രാവിലെ 10.20 ന് നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി പമ്പയിലെത്തും. അവിടുന്ന് പ്രത്യേക വാഹനത്തില്‍ മല കയറും. സന്നിധാനത്ത് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ദര്‍ശനം നടത്തും. ദര്‍ശനത്തിന് ശേഷം നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും.   ജില്ലാ പഞ്ചായത്ത്: സംവരണ വാര്‍ഡുകളായി തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളെ നറുക്കെടുത്തു. സ്ത്രീ സംവരണ വാര്‍ഡുകള്‍: 2- കോയിപ്രം, 6- റാന്നി, 8-…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 19/10/2025 )

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു.  ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന്  രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- ആനിക്കാട്, 5- കൊറ്റനാട്, 6- ചാലാപ്പള്ളി, 12- കോട്ടൂര്‍, 13- ആഞ്ഞിലിത്താനം, 14- കുന്നന്താനം പട്ടികജാതി സ്ത്രീ സംവരണം 1- മുക്കൂര്‍ പട്ടികജാതി സംവരണം 8- മല്ലപ്പളളി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- പൊടിയാടി,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/10/2025 )

  ഇരവിപ്പേരൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും:ചെറുകോല്‍, കൊടുമണ്‍, പള്ളിക്കല്‍, സീതത്തോട്, ചിറ്റാര്‍, ഏറത്ത്, പെരിങ്ങര, റാന്നി, ഓമല്ലൂര്‍ :വികസന സദസ് ഒക്ടോബര്‍ 18 ന് ഇരവിപ്പേരൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഒക്ടോബര്‍ 18 രാവിലെ 10 ന് വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് രാവിലെ 11 ന് കീക്കൊഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് കൊടുമണ്‍ സെന്റ് ബെഹനാന്‍സ് സിറിയന്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പള്ളിക്കല്‍ വികസന സദസ് രാവിലെ 10 ന് പഴകുളം സൂര്യതേജസ് ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/10/2025 )

സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ്  നിയമനം മല്ലപ്പളളി ബ്ലോക്കിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ സ്ഥിരതാമസക്കാരായ 18-45 പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം.  പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഓണറേറിയം. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍/ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തില്‍ തപാല്‍ മുഖേനെയോ സമര്‍പ്പിക്കാം. അവസാന തീയതി  ഒക്ടോബര്‍ 28 വൈകിട്ട് അഞ്ച് വരെ.  ഫോണ്‍ :9746488492, 9567043513.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/10/2025 )

തദ്ദേശ തിരഞ്ഞെടുപ്പ് : ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി ജില്ലയിലെ ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്കില്‍ ഉള്‍പ്പെട്ട 19 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് ഒക്ടോബര്‍ 15 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. ഇതോടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെയും സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 18 നും ജില്ലാ പഞ്ചായത്തിന്റേത് ഒക്ടോബര്‍ 21 നും നടക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-ഐമാലി ഈസ്റ്റ്, 6-പുത്തന്‍പീടിക, 7-പൈവള്ളി, 8-വാഴമുട്ടം നോര്‍ത്ത്, 9-വാഴമുട്ടം, 14-മഞ്ഞനിക്കര, 15-ഓമല്ലൂര്‍ ടൗണ്‍ നോര്‍ത്ത് പട്ടികജാതി സ്ത്രീ സംവരണം 4-പറയനാലി പട്ടികജാതി സംവരണം – 10-മുള്ളനിക്കാട്. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍…

Read More