പത്തനംതിട്ട ജില്ല :അറിയിപ്പ് ( 11/04/2025 )

രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരം അറിയിക്കണം തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് പാര്‍ട്ടികളുടെ പ്രസിഡന്റ്/ സെക്രട്ടറിമാരുടെ പേര്. ഓഫീസ് വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ജില്ലാ ഇലക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. മികവിന്റെ നിറവില്‍ ഇലന്തൂര്‍ ക്ഷീര വികസന ഓഫീസ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ ക്ഷീര വികസന ഓഫീസാണിത്. ബ്ലോക്കിലെ പഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍, കര്‍ഷകര്‍ക്കാവശ്യമായ സേവനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് അംഗീകാരം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയ പരിധിക്കുള്ളില്‍…

Read More

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ (04/02/2025 )

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍ പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിക്കുമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടികജാതി -പട്ടികവര്‍ഗ വികസനസമിതി യോഗത്തില്‍ പദ്ധതി പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. മുന്‍ വര്‍ഷങ്ങളിലെ പദ്ധതികളില്‍ പൂര്‍ത്തിയാകാനുള്ളവയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. നടപ്പ് സാമ്പത്തികവര്‍ഷത്തെ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വികസനത്തിനായി നടപ്പാക്കുന്ന ആറ് പദ്ധികള്‍ക്ക് അംഗീകാരം നല്‍കി. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള പശുവളര്‍ത്തല്‍ പദ്ധതി, അത്ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സ്പോര്‍ട്‌സ് സാമഗ്രികള്‍ വാങ്ങുന്നതിനുള്ള പദ്ധതി, മൂഴിയാര്‍ പട്ടികവര്‍ഗ ഉന്നതിയില്‍ താല്‍ക്കാലിക പഠനമുറി നിര്‍മാണം തുടങ്ങിയവയ്ക്കാണ് അംഗീകാരം നല്‍കിയത്. പട്ടികജാതി വികസനത്തിനായുള്ള അഞ്ച് പദ്ധതികള്‍ക്കും അംഗീകാരം നല്‍കി – വട്ടാറുകയം നഗര്‍ സംരക്ഷണഭിത്തി നിര്‍മാണം,…

Read More

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 17/12/2024 )

അങ്ങാടിക്കല്‍ ആയുര്‍വേദാശുപത്രി നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 20 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള അങ്ങാടിക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിക്ക്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ  അധ്യക്ഷതയില്‍  ചേരുന്ന ചടങ്ങില്‍ ഡിസംബര്‍ 20 ന്്  ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് തറക്കല്ലിടും. മൂന്ന് നിലയില്‍ വിഭാവനം ചെയ്തിട്ടുളള ഈ പദ്ധതിയുടെ ഒന്നാംഘട്ടമായി അടങ്കല്‍ തുക ഒരുകോടി രൂപ വകയിരുത്തി. അഞ്ച്  ബാത്ത് അറ്റാച്ച്ഡ് പേവാര്‍ഡ് മുറികള്‍, ഫാര്‍മസി, നേഴ്സിംഗ് റൂം അടക്കമുളള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടപ്പാക്കുന്നത്.  അയിരൂര്‍ ആയുര്‍വേദാശുപത്രിക്കും ഒരുകോടി രൂപ അടങ്കല്‍ തുക അനുവദിച്ചു. ബോര്‍ഡുകള്‍ നീക്കം ചെയ്യണം പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍ തുടങ്ങിയവ ഉടമസ്ഥര്‍ തന്നെ എടുത്തമാറ്റണം,  അല്ലെങ്കില്‍ പഞ്ചായത്ത് തന്നെ നീക്കം ചെയ്തിട്ട് പിഴ ചുമത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍…

Read More

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ (21/11/2024 )

സൗഹൃദ ഫുട്‌ബോള്‍ സംഘടിപ്പിച്ചു വനിതാ-ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ ഫുട്‌ബോളും ശിശുദിനവാരാഘോഷ സമാപനവും പ്രമാടം റിവറൈന്‍ ഫീല്‍ഡ് ടര്‍ഫില്‍ സംഘടിപ്പിച്ചു. ഫുട്‌ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം അഡ്വ. പേരൂര്‍ സുനില്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏകദിന പരിശീലനവും ഫലവൃക്ഷത്തൈ വിതരണവും മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും തണ്ണീര്‍ത്തട അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന തണ്ണീര്‍തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇളം ശൂരനാട് – കുന്നിട – കൊല്ലോട്ടില്‍ നീര്‍ത്തട വൃഷ്ടി പ്രദേശത്തെ ഗുണഭോക്താക്കള്‍ക്കായി ഏകദിന പരിശീലനവും ഫലവൃക്ഷത്തൈ വിതരണവും നടത്തി. എനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഏഴംകുളം പഞ്ചായത്ത് മെമ്പര്‍ കെ. സുരേഷ് അധ്യക്ഷനായി.…

Read More

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 19/11/2024 )

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സ് കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 8304926081.   ഇടത്താവളം ഒരുക്കി കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തന്മാര്‍ക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ഇടത്താവളം ഒരുക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ മിനി സുരേഷ്, ബിജോ പി മാത്യു, ബിജിലി പി ഈശോ, സോണി കൊച്ചുതുണ്ടില്‍, ടി ടി വാസു , സുനിതാ ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.   പുസ്തക പ്രദര്‍ശനം ഇന്ന് (19) ശിശുദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍…

Read More

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 19/10/2024 )

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ് പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭൂവിനിയോഗവും കലാവസ്ഥാ വ്യതിയാനവും വിഷയത്തില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാറും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രകൃതിവിഭവ ഡേറ്റാ ബാങ്ക് പ്രകാശനവും പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ ഭൂവിനിയോഗ ആസൂത്രണവും പരിമിതമായ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനായി ഓരോ പ്രദേശവുമായി ബന്ധപ്പെട്ടുള്ള പ്രകൃതിവിഭവങ്ങളുടെ അടിസ്ഥാനവിവരശേഖരണം ഏറെ പ്രധാനപ്പെട്ടതാണ്. ഭൂവിനിയോഗാസൂത്രണത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ് ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ സാധിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഭൂവിനിയോഗ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രസക്തിയുള്ളതാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയായി. കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.…

Read More

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 15/10/2024 )

ജില്ലാ പദ്ധതിരേഖ :ജില്ലയുടെ സവിശേഷതകളെല്ലാം ചേര്‍ക്കും- ജില്ലാ കലക്ടര്‍ ജില്ലയുടെ പുരോഗതി ഉറപ്പാക്കുംവിധം സമഗ്രമായ പദ്ധതിരേഖ രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊളളിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ വികസന ചരിത്രത്തില്‍ പുതിയൊരു ഏടാകുംവിധമുളള പദ്ധതിരേഖാ രൂപീകരണമാണ് ലക്ഷ്യം. ഇതിനായി രൂപീകരിച്ച എല്ലാ ഉപസമിതികളുടെയും കണ്‍വീനര്‍മാര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കണം. നാടിന്റെ വികസനം പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോ മേഖലയുടെയും സവിശേഷതകള്‍, മാറ്റം കടന്ന് വരേണ്ട ഇടങ്ങള്‍, അതിനായുളള മാര്‍ഗ്ഗങ്ങള്‍, ഭാവിയെ മുന്നില്‍കണ്ടുളള പദ്ധതികളിലേക്കുളള സൂചകങ്ങള്‍ തുടങ്ങി സര്‍വതല സ്പര്‍ശിയായിരിക്കണം അന്തിമരേഖ. ജില്ലയുടെ മികവ് മുന്‍നിര്‍ത്തിയുളള ആസൂത്രണം പദ്ധതികളുടെ രൂപീകരണത്തില്‍ ഗുണകരമായ സ്വാധീനമാണ് ചെലുത്തുക. ചുമതലയുളള ഓരോരുത്തരും നിശ്ചിത സമയത്തിനുളളില്‍ വിവരങ്ങള്‍ കൈമാറണം. അതത്…

Read More

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 28/09/2024 )

എലിപ്പനി : യഥാസമയം ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മരണകാരണമായേക്കാവുന്ന രോഗമായ എലിപ്പനിക്ക് വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ എടുക്കുന്നതും ശരിയായ പ്രതിരോധശീലങ്ങള്‍ പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. പനി,തലവേദന,കഠിനമായക്ഷീണം,പേശിവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. കടുത്തക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി ബാധിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ സമ്പര്‍ക്കം, തൊഴില്‍സാഹചര്യങ്ങള്‍ എന്നിവ ഡോക്ടറെ അറിയിക്കണം. പനി, പേശിവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍സ്റ്റോറുകളില്‍ നിന്നും വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നത് അപകടമാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സതേടുക. കുറയുന്നില്ല എങ്കില്‍ വീണ്ടും ഡോക്ടറെ കാണണം. മലിനമായ മണ്ണിലും വെള്ളത്തിലും ഇറങ്ങാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അക്കാര്യവും വ്യക്തമാക്കണം. എലിയുടെ മാത്രമല്ല നായ, പൂച്ച ,കന്നുകാലികള്‍ എന്നിവയുടെ ഒക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കൈകാലുകളിലെ മുറിവുകളിലൂടെയും…

Read More

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 19/09/2024 )

സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷനില്‍ 30 ദിവസത്തെ സൗജന്യപരിശീലനം നല്‍കും. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ഫോണ്‍:  8330010232. സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറു ദിവസത്തെ സൗജന്യ മൊബൈല്‍ ഡിസ്പ്ലേ റിപ്പയറിംഗ്  സര്‍വീസ് പരിശീലനം സെപ്റ്റംബര്‍ 23 മുതല്‍ ആരംഭിക്കും.  18നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:  04682270243. സൗജന്യ തയ്യല്‍പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍30 ദിവസത്തെ  സൗജന്യ തയ്യല്‍പരിശീലനം തുടങ്ങുന്നു. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. ഫോണ്‍: 04682270243,  8330010232. പ്രമാണ പരിശോധന തിരുവല്ല ഡി.ബി.എച്ച.്എസ് ല്‍ 2024 ജൂണ്‍ 22,23 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍…

Read More

പത്തനംതിട്ട ജില്ല: അറിയിപ്പുകള്‍ ( 12/09/2024 )

അങ്കണവാടി വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം . അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ സെപ്തംബര്‍ 30 നുള്ളില്‍ ലഭ്യമാക്കണം. ഫോണ്‍. 0469 2997331 അങ്കണവാടി ഹെല്‍പ്പര്‍ : അപേക്ഷ ക്ഷണിച്ചു തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹെല്‍പ്പര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി…

Read More