konnivartha.com : പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്.ബി -കമാന്‍ഡോ) എന്‍ഡ്യൂറന്‍സ് ടെസ്റ്റ് തീയതിയില്‍ മാറ്റം പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്.ബി -കമാന്‍ഡോ) (കാറ്റഗറി നമ്പര്‍. 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ജൂലൈ ഒന്‍പത്, 10 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ബക്രീദ് പ്രമാണിച്ച് യഥാക്രമം ജൂലൈ 11, 12 തീയതികളിലേക്ക് പുതുക്കി നിശ്ചിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ തീയതി ഉള്‍പ്പെടുത്തിയ അഡ്മിഷന് ടിക്കറ്റ് അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഒന്‍പത്, 10 തീയതികളിലെ അഡ്മിഷന് ടിക്കറ്റുമായി നിര്‍ദേശിച്ച സ്ഥലത്തും സമയത്തും യഥാക്രമം ജൂലൈ 11, 12 തീയതികളില്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
Read Moreടാഗ്: പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസ് അറിയിപ്പ്
പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസ് അറിയിപ്പ്
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ റൂറല്‍ ഡെവലപ്മെന്റ് വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 276/2018), 20000-45800 രൂപ ശമ്പള സ്കെയിലുളള തസ്തികയിലേക്ക് 30-11-2019 ല്‍ നടന്ന ഒ.എം.ആര് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665. ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി / സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടന്മാര് മാത്രം) (ഫസ്റ്റ് എന്‍.സി.എ-മുസ്ലീം)(കാറ്റഗറി നം. 530/2020) 18000-41500 രൂപ ശമ്പള സ്കെയിലുളള തസ്തികയിലേക്ക് 14-09-2021 ല്‍ നടന്ന പ്രായോഗിക പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
Read More