പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത്  ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കും

ജില്ലാ ആസ്ഥാനത്ത് സമഗ്രമായ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിലുള്ള ചില വണ്‍വേ ഗതാഗതത്തിലും പാര്‍ക്കിംഗ് ക്രമീകരണങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകും. പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ട്രാഫിക് തിരക്ക്  ഒഴിവാക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. നഗരത്തിലെ ബസ് സ്റ്റോപ്പുകളില്‍ ചിലത് ശാസ്ത്രീയമായി പരിഷ്‌ക്കരിക്കും. ഭാരവാഹനങ്ങള്‍ നഗര കേന്ദ്രത്തിലേക്കു പ്രവേശിക്കുന്നതിനും കയറ്റിറക്ക് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ക്രമീകരണങ്ങള്‍ വരുത്തും. പാര്‍ക്കിംഗിനായി കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പായി ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം ഈ മാസം പത്താം തീയതി വരെ നഗരസഭ ഓഫീസിലോ നഗരസഭാ സെക്രട്ടറി യുടെ ജമവേമിമാവേശേേമാൗിശരശുമഹശ്യേ2011@ഴാമശഹ.രീാ എന്ന ഇ-മെയിലിലോ നല്‍കാം. ഈ മാസം പതിമൂന്നാം തീയതി…

Read More

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പത്തനംതിട്ട നഗരസഭ കര്‍ശനമാക്കുന്നു. ക്വാറന്റൈനില്‍ കഴിയേണ്ട ചിലര്‍ വീടുകള്‍ വിട്ട് പുറത്തേക്ക് പോകുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭാ പ്രദേശത്ത് ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് നഗരസഭ ഉറപ്പു വരുത്തും. വിവിധ വകുപ്പുകളില്‍ നിന്നായി 11 ഉദ്യോഗസ്ഥരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നഗരസഭക്ക് വിട്ടുനല്‍കിയിട്ടുണ്ട്. ഇവരെ നഗരസഭ സെക്രട്ടറി നിരീക്ഷകരായി നിയമിച്ചു. നഗരസഭയിലെ വിവിധ വാര്‍ഡുകളുടെ ചുമതല നിരീക്ഷകര്‍ക്ക് നല്‍കും. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കേസുകള്‍ ഉള്‍പ്പടെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു. കൗണ്‍സിലര്‍മാര്‍, ആശാ വര്‍ക്കര്‍ എന്നിവരുമായി ബന്ധപ്പെട്ട് നിരീക്ഷകരായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍…

Read More

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും

  പത്തനംതിട്ട നഗരസഭാ പ്രദേശത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പോലീസ്, റവന്യൂ, നഗരസഭ, ലേബര്‍, ആരോഗ്യ വകുപ്പുകളുടെ സംയുക്തമായി നടത്തിയ യോഗത്തിലാണു തീരുമാനം. കുമ്പഴയിലെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലേലത്തിനായെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗില്‍ ക്രമീകരണമുണ്ടാകും. ലേലത്തിനു ശേഷം മാര്‍ക്കറ്റിലേക്കു വാഹനങ്ങള്‍ ഓരോന്നായി മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും പൂര്‍ണ സമയവും മാസ്്ക് ധരിക്കണം, കയ്യുറകള്‍ ഉണ്ടാകണം, സാമൂഹിക അകലം പാലിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും വേണം. പോലീസ് എയ്ഡ് പോസ്റ്റ്, അനൗണ്‍സ്മെന്റ് എന്നിവ ക്രമീകരിക്കുന്നതിനും തീരുമാനമായി. മാര്‍ക്കറ്റില്‍ ആവശ്യത്തിനു പ്രകാശം ലഭ്യമാക്കാന്‍ നടപടികളുണ്ടാകും. നഗരത്തിലെ ജ്യുവലറികളും വസ്ത്രാലയങ്ങളും എസി പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. സ്വകാര്യ സ്ഥാപനങ്ങളില്‍ 50% തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തണം. അതിഥി തൊഴിലാളികള്‍ കൂട്ടമായി…

Read More