പത്തനംതിട്ട ജില്ലയെ സീറോ സിക്ക പ്രദേശമാക്കുക ലക്ഷ്യം: ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയെ സീറോ സിക്ക രോഗബാധിത പ്രദേശമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. സിക്ക രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. നിലവില്‍ ജില്ലയില്‍ സിക്ക രോഗബാധ ആര്‍ക്കുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിക്ക പ്രതിരോധത്തിലൂടെ മറ്റു പ്രാണിജന്യ രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. എല്ലാ വകുപ്പുകളും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ സാധിക്കുകയുള്ളു. സിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായ നടത്താന്‍ വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണം. എല്ലാ ജനപ്രതിനിധികളെയും കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തണം. തോട്ടങ്ങള്‍, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രി കടകള്‍, അടഞ്ഞു കിടക്കുന്ന വീടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍…
Read More