മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും konnivartha.com: ജില്ലയിലെ ഓണാഘോഷം ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ എട്ടു വരെ വിപുലമായി ആഘോഷിക്കും. ഓണാഘോഷ വിളംബരജാഥ ഓഗസ്റ്റ് 30 വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ടൗണ്‍ സ്ക്വയറില്‍ അവസാനിക്കും. വൈകിട്ട് അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജനപങ്കാളിത്തം ഉറപ്പാക്കി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. ഉദ്ഘാടന വിളംബര ഘോഷയാത്രയില്‍ ജില്ലയുടെ പ്രൗഡി വിളിച്ചോതുന്ന കലാരൂപങ്ങളും പ്രകടനങ്ങളും ഉള്‍പ്പെടുത്തും. ടൗണ്‍ സ്ക്വയര്‍ സാംസ്കാരിക പരിപാടിക്ക് വേദിയാകുമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് പറഞ്ഞു. സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ജില്ലയിലെ…
Read More