പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 12/04/2023)

വിപണനമേള ഉദ്ഘാടനം ചെയ്തു ഓമല്ലൂര്‍ സിഡിഎസ് വിഷു വിപണനമേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിപണന മേളയില്‍ വിഷുക്കണി കിറ്റ് ന്യായമായ വിലയില്‍ ലഭ്യമാണ്.  വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച ചിപ്‌സ്, അച്ചാര്‍ ഇനങ്ങള്‍, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി ഇനങ്ങള്‍, നാടന്‍ പച്ചക്കറി എന്നിവയും മേളയില്‍ ലഭിക്കും. യോഗത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളി അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ മണിയമ്മ, എന്‍.യു.എല്‍.എം മാനേജര്‍ എസ് അജിത്, സി ഡി എസ് അക്കൗണ്ടന്റ് ആതിര കൃഷ്ണന്‍, സിഡിഎസ് അംഗങ്ങള്‍, ഉപസമിതി കണ്‍വീനര്‍മാര്‍, ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍സ്, മാസ്റ്റര്‍ ഫാര്‍മേഴ്സ് എന്നിവര്‍ പങ്കെടുത്തു. തോട്ടങ്ങളിലെ കാടും പടലും നീക്കം ചെയ്യണം റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും വന്യമൃഗ ആക്രമണം കാരണം വളര്‍ത്തു മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നതായി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (11/04/2023)

ഗതാഗത നിയന്ത്രണം കൂടല്‍-രാജഗിരി റോഡില്‍ ബി.സി. പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.  രാജഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കലഞ്ഞൂര്‍ മാങ്കോട് വഴിയും, മുറിഞ്ഞകല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് വഴിയും തിരിച്ച് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മലിനജലം ഓടയില്‍ ഒഴുക്കല്‍, ഹോട്ടല്‍ അടപ്പിച്ചു മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ ഉടമയ്ക്ക് പിഴചുമത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. മൈലപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന മാതഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍ച്ച്മാസം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നുള്ള മലിന ജലം ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയിരുന്നു.ഒരാഴ്ചക്കകം പ്രശ്ന പരിഹാരം ഉണ്ടാകണമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോട്ടല്‍ ഉടമക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലും മലിനജലം…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/04/2023)

          എന്റെ കേരളം മേള: സംഘാടക സമിതി യോഗം (ഏപ്രില്‍ 11) സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം (ഏപ്രില്‍ 11) രാവിലെ 9.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരും. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഏപ്രില്‍ 11ന്   ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഏപ്രില്‍ 11ന് വൈകുന്നേരം 4.30ന് കൊടുമണ്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/04/2023)

കുടുംബശ്രീ ലോഗോ, ടാഗ് ലൈന്‍ ഒരുക്കാന്‍ മത്സരം:10,000 രൂപ വീതം സമ്മാനം           തിരുവനന്തപുരം: കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ്ലൈന്‍ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. ലോഗോയ്ക്കും ടാഗ്ലൈനും 10,000 രൂപ വീതമാണ് സമ്മാനം. മെയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോടനുബന്ധിച്ച് വിജയികള്‍ക്ക് ഫലകമുള്‍പ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും.ലോഗോയും ടാഗ്ലൈനും ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവി വികസന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതും ലളിതവും പ്രസക്തവുമാകണം സൃഷ്ടികള്‍.എന്‍ട്രികള്‍ ഏപ്രില്‍ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, മെഡിക്കല്‍ കോളേജ്.പി.ഓ, തിരുവനന്തപുരം 695 011 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.വിശദാംശങ്ങള്‍ക്ക് www.kudumbashree.org/logo കുടുംബശ്രീ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 01/04/2023)

പുനര്‍ ലേലം ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് പുതുവല്‍, ഇളമണ്ണൂര്‍, മങ്ങാട്, ശാലേംപുരം എന്നീ സ്ഥലങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തുന്നതിനുള്ള അവകാശം ഏപ്രില്‍  13 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ നിന്നും  https://tender.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍:04734 246031   ആട്ടിന്‍കുട്ടികളെ വിതരണം ചെയ്തു 2022-23 വാര്‍ഷിക പദ്ധതി പ്രകാരം തുമ്പമണ്‍ പഞ്ചായത്തിലെ  എസ് സി വനിതകള്‍ക്കുള്ള ആട്ടിന്‍കുട്ടികളുടെ വിതരണം പഞ്ചായത്ത് മൃഗാശുപത്രിയില്‍ പ്രസിഡന്റ് റോണി സക്കറിയ ഉദ്ഘാടനം ചെയ്തു. പൈലറ്റടിസ്ഥാനത്തില്‍ പഞ്ചായത്തിലെ 19 എസ് സി വനിതകള്‍ക്ക് രണ്ട് ആട്ടിന്‍കുട്ടികളെ വീതമാണ് നല്‍കിയത്. ചടങ്ങില്‍ വികസന ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ബീന വര്‍ഗീസ്  അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, മൃഗാശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍

ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും തൊഴിലാളി – തൊഴിലുടമ   പ്രതിനിധികളുടെയും യോഗം നടത്തി   കേരളാ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി  ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍  ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും,  തൊഴിലാളി – തൊഴിലുടമ പ്രതിനിധികളുടെയും യോഗം നടത്തി. ബോര്‍ഡിന്റെ ജില്ലയിലെ  പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും, മെമ്പര്‍ഷിപ്  വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ്  യോഗം ചേര്‍ന്നത്. പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍  ഹാളില്‍ നടന്ന യോഗത്തില്‍  ഡയറക്ടര്‍  ബോര്‍ഡ് അംഗം അഡ്വ. പി. സജി അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. ഗോപി, ബിഎംഎസ്  ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്. ശശി, ഷോപ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി അഡ്വ. രവി പ്രസാദ്,  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 23/03/2023)

മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം: പത്തനംതിട്ട ജില്ല മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ വെയില്‍ ഏല്‍ക്കുന്ന വിധത്തില്‍ തുറസിടങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ സാധ്യതയേറെയായതിനാല്‍ രാവിലെ 10  മുതല്‍ വൈകിട്ട് അഞ്ചു  വരെയുള്ള സമയങ്ങില്‍ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രം കെട്ടിയിടാന്‍ ശ്രദ്ധിക്കുക. വലിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് നിര്‍ബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണം.തൊഴുത്തുകളില്‍ വായു സഞ്ചാരം ഉറപ്പാക്കുക, ആവശ്യമെങ്കില്‍ ഫാനുകള്‍ സ്ഥാപിക്കുക.മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍/ സ്പ്രിങ്ക്‌ളര്‍/നനച്ച ചാക്കിടുന്നത് ഉത്തമം. പകല്‍ സമയം ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം. കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി ക്രമപ്പെടുത്തുക. ധാതുലവണ മിശ്രിതം, അപ്പക്കാരം വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം, പൊളളിയ പാടുകള്‍ എന്നിങ്ങനെ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/03/2023)

അണ്ടര്‍വാല്യൂവേഷന്‍ കോമ്പൗണ്ടിംഗ് പദ്ധതി മാര്‍ച്ച് 31 വരെ 1987 മുതല്‍ 2017 വരെ പത്തനംതിട്ട ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അണ്ടര്‍വാല്യുവേഷന്‍ നടപടിയില്‍ ഉള്‍പ്പെട്ട ആധാരങ്ങള്‍ക്ക് 30/03/2022 തീയതിയിലെ ജിഒ(പി)നം.208/2022 /ടാക്സസ്   ഉത്തരവ് പ്രകാരം ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുളളതും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം ഒടുക്കി തുടര്‍ന്നു വരുന്ന ജപ്തി നടപടികളില്‍ നിന്നും ഒഴുവാകാവുന്നതുമാണ്.ഈ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍  ജില്ലാതല അദാലത്ത് 2023 മാര്‍ച്ച് 25 ന്  രാവിലെ 10.30 മുതല്‍ മൂന്നുവരെ നടത്തും. അന്നേദിവസം ഹാജരാകുവാന്‍ സാധിക്കാത്തവര്‍ക്ക് അതാത് സബ് രജിസ്ട്രാര്‍ ഓഫീസിലും തുക ഒടുക്കാം. ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ  എന്ന് അറിയുന്നതിനായി പബ്ലിക്ക് പേള്‍ എന്ന വെബ് സൈറ്റില്‍ നോ യുവര്‍ ഡോക്യുമെന്റ് അണ്ടര്‍ വാല്യൂഡ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/03/2023)

  ദര്‍ഘാസ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗതകയറ്റിറക്കു കരാറിനായി കവറിനു മുകളില്‍ സ്റ്റേഷനറി സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റ് അനുബന്ധ ജോലികള്‍ക്കുമായുളള ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2319493. വയോമധുരം പദ്ധതി 2022-23 സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം  നടത്തി പത്തനംതിട്ട സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്കായി രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍  സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  പത്തനംതിട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംലാബീഗം, വയലത്തല വ്യദ്ധ മന്ദിരം സൂപ്രണ്ട്  എസ് ജയന്‍,  വയോമിത്രം കോഓര്‍ഡിനേറ്റര്‍  പ്രേമ ദിവാകരന്‍,…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 04/03/2023)

വിമുക്തി മിഷന്‍; ഉണര്‍വ് പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും മാര്‍ച്ച് 7 ന് കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണര്‍വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 362300 രൂപയുടെ കായിക ഉപകരണങ്ങള്‍ കോന്നി ഗവ.എച്ച്എസ്എസ്ന് ലഭിക്കും .   മാര്‍ച്ച് ഏഴിന് രാവിലെ 11 ന് കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ കോന്നി എംഎല്‍എ അഡ്വ.കെയു ജനീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ മുഖ്യാതിഥി ആവും.                                                                      …

Read More