ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഭൂ പ്രശ്‌നം പരിഹരിക്കാൻ പ്രത്യേക മിഷൻ

  konnivartha.com: ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഭൂ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക മിഷൻ പ്രവർത്തനം തുടങ്ങിയതായി റവന്യു, ഭവനനിർമ്മാണം വകുപ്പ് മന്ത്രി കെ രാജൻ. റവന്യു കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ദൗത്യം നിർവഹിക്കുന്നത്. നിയമസഭയിൽ എ രാജയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ദേവികുളം താലൂക്കിലെ കെഡിഎച്ച് വില്ലേജിലെ കുറ്റിയാർവാലിയിൽ 770 പേർക്ക് 10 സെന്റ് വീതവും 2300 പേർക്ക് അഞ്ച് സെന്റ് വീതവും ഭൂമി അനുവദിച്ചിരുന്നു. ഇതിൽ ആദ്യ ഘട്ടത്തിൽ അനുവദിച്ച 770 പേർക്കുള്ള പട്ടയ നടപടികൾ ഏറെക്കുറെ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ അനുവദിച്ച 2300 പേർക്കുള്ള പതിവ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഗുണഭോക്താക്കളിൽ അനർഹർ കടന്നുകൂടിയതായി ആരോപണങ്ങൾ ഉണ്ടായത്. തുടർന്ന് നടപടികൾ നിർത്തി വച്ച് വിവിധ തലങ്ങളിൽ അന്വേഷണം നടത്തി. അന്വേഷണത്തിന് ശേഷം 2019 ൽ അർഹരായി കണ്ടെത്തിയവർക്ക് പ്ലോട്ട് കാണിച്ചു…

Read More