പത്തനംതിട്ട ഗവിയില്‍ വനഭൂമിയുടെ പരിപാലനം അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കാൻ നീക്കം

പത്തനംതിട്ട ഗവിയില്‍ വനഭൂമിയുടെ പരിപാലനം അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കാൻ നീക്കം ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള വനഭൂമിയുടെ പരിപാലനം അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കാൻ നീക്കം. പെരിയാർ കടുവ സങ്കേതത്തിന്റെ 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതലയാണ് വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം നടക്കുന്നത്. 50 വർഷത്തേക്ക് വനപരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യ തീരുമാനം എങ്കിലും, വിവാദമാകുമെന്നു കണ്ട്, പിന്നീട് 15 വർഷമായി ചുരുക്കുകയായിരുന്നു. ഇതിനു വേണ്ടി വിദേശ കമ്പനിയുമായി നേരിട്ടും ഓൺലൈനിലുമായി പലതവണ വനം വികസന കോർപ്പറേഷൻ ചർച്ചകൾ നടത്തിയിരുന്നു. ജൂൺ ആദ്യം ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യൻ പ്രതിനിധിസംഘം ഗവിയിലെ വനഭൂമി സന്ദര്ശിക്കുകയും ചെയ്തു. വനം വികസന കോർപ്പറേഷന്റെ ഉന്നതോദ്യോഗസ്ഥൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കമ്പനിയുടെ സി.എസ്.ആർ. ഫണ്ടിൽനിന്ന് വർഷംതോറും രണ്ടരക്കോടി രൂപവീതം വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ. വിദേശ കമ്പനി…

Read More