konnivartha.com: പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജില്‍ നടക്കും. 50 ലധികം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയില്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. തൊഴില്‍മേളയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കുംവിധം എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ/ഐടിസി മുതല്‍ ഡിപ്ലോമ, ബി ടെക് ബിരുദം , ബിരുദാനന്തര ബിരുദം, പാരാ മെഡിക്കല്‍, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല , മാനേജ്മെന്റ് മേഖല, ഐ.റ്റി മേഖല തുടങ്ങിയവയില്‍ യോഗ്യതകളും പ്രാവീണ്യവും ഉള്ളവര്‍ക്ക് ഈ മേളയില്‍ പങ്കെടുക്കാം. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാര്‍ഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷന്‍ ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേളക്ക് ഹാജരാകുമ്പോള്‍ അഞ്ച് സെറ്റ് കരിക്കുലം വിറ്റേ കരുതണം. ഫോണ്‍ : പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ്…
Read More