konnivartha.com: പത്തനംതിട്ട ലോക സഭാ മണ്ഡലത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ മത്സരിക്കണം എന്ന് ബി ജെ പി കേന്ദ്ര നേതൃത്വം നടത്തിയ അഭിപ്രായ സര്‍വേയില്‍ ബി ജെ പി ഭാരവാഹികള്‍ പറയുന്നു . പി സി ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതിനോടുള്ള എതിർപ്പ് അവര്‍ പ്രകടമാക്കി . എൽഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ഐസക്കും യുഡിഎഫിനായി നിലവിലെ എം പി ആന്റോ ആന്റണിയും തന്നെ വരും എന്ന് അവരുടെ കമ്മറ്റികളില്‍ ചര്‍ച്ചയായി തീരുമാനം ഉണ്ട് . പ്രഖ്യാപനം മാത്രമേ ഇനി ഉള്ളൂ . ബിജെപി നടത്തിയ അഭിപ്രായ സർവേ കഴിഞ്ഞ ദിവസം പൂർത്തിയായി.പി സി ജോർജ്ജിന് പകരം കെ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ഭൂരിഭാഗവും ആവശ്യപ്പെട്ടു. എൻ ഡി എയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ്സിനും പി സി ജോർജ്ജിനെ വേണ്ട. എസ് എന്‍…
Read More