പട്ടികവര്‍ഗവിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരികരേഖകള്‍ നല്‍കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡിജിറ്റെസേഷന്‍ (എ ബി സി ഡി) പദ്ധതിയുടെ സമ്പൂര്‍ണ പ്രഖ്യാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുത്ത് സ്വയംപര്യാപ്തതയിലേക്ക് നീങ്ങാന്‍ സാധിക്കണം. 2274 കുടുംബങ്ങളിലെ 6193 വ്യക്തികള്‍ക്കാണ് ഏഴു മാസം കൊണ്ട് ആധികാരികരേഖകള്‍ നല്‍കിയത്. പല വിധത്തിലുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി പുതിയ തലമുറയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന ശക്തികളെ ഭയപ്പെടാതെ മുന്നോട്ടു പോകും. കേരളചരിത്രത്തില്‍ ആദ്യമായി നിലമ്പൂര്‍ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി പി എച്ച് ഡി എടുത്ത് ഉന്നതപഠനത്തിനായി നോര്‍വേയിലേക്ക് പോയത് സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്. കുട്ടികള്‍ക്ക് മികച്ച വിഭ്യാഭ്യാസം…
Read More