konnivartha.com : പകര്‍ച്ചപ്പനി:പത്തനംതിട്ട ജില്ല കനത്ത ജാഗ്രതയില്‍ : ജില്ലയിലെ ഹോട്ട്സ്പോട്ട് ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും ഡിഎംഒ (ആരോഗ്യം) നല്‍കണം. എന്നാല്‍ ഇതുവരെ കോന്നിയില്‍ ലിസ്റ്റ് നല്കുവാന് ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല . കോന്നിയില്‍ അഗതി തൊഴിലാളികളുടെ ഇടയില്‍ തിങ്കള്‍ മുതല്‍ ബോധവത്കരണം നടത്തിയിട്ട് കാര്യം ഇല്ല . കോന്നി പഞ്ചായത്തിലെ 9,17 വാര്‍ഡുകളില്‍ പനി ബാധിതരുടെ എണ്ണം കൂടുതല്‍ ആണ് . പനി ബാധിതരുടെ ലിസ്റ്റ് പഞ്ചായത്തില്‍ ഇല്ല .ആരോഗ്യ വകുപ്പ് അത്തരം ലിസ്റ്റ് കൊടുത്തില്ല . ആരോഗ്യ വകുപ്പ് ഉടന്‍ ലിസ്റ്റ് പുറത്തിറക്കി ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കണം . അവലോകന യോഗം ഉചിതം .പക്ഷെ താഴേക്കിടയിലേക്ക് ഉള്ള നടപടികള്‍ മെല്ലെ പോക്ക് എന്ന് ജനകീയ പരാതി . konnivartha.com: പകര്‍ച്ചപ്പനിക്കെതിരേ ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി…
Read More