നേത്രദാന പക്ഷാചാരണം ജില്ലാതല സമാപനം കോന്നിയില്‍ നടന്നു

  konnivartha.com: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും മെഗാ നേത്രപരിശോധനാ ക്യാമ്പും കോന്നി പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി മുഖ്യപ്രഭാഷണവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി വിഷയാവതരണവും നടത്തി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് നേത്രദാന സമ്മതപത്രം സ്വീകരിച്ചു. ജെ.സി.ഐ കോന്നി ചാപ്റ്റര്‍ പ്രസിഡന്റ് ഡെന്നിസ് മാത്യു അക്രിലിക് ബോര്‍ഡില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ ആരോഗ്യ വകുപ്പിന് കൈമാറി. കോന്നി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുളസീ മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് കാലായില്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി…

Read More