konnivartha.com: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പനവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പനവൂർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.നെടുമങ്ങാട് ശ്രീകുമാർ,സി രാജലക്ഷ്മി, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയകുമാർ, നൗഷാദ് കായ്പ്പാടി, ലാൽ ആനപ്പാറ, വെമ്പിൽ സജി, പറയൻ കാവ് സലീം, അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Read Moreടാഗ്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു
അഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ ആദരിച്ചു
konnivartha.com: തിരുവനന്തപുരം നെടുമങ്ങാട് ബാറിലെ മുതിർന്ന അഭിഭാഷകനും, അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തീകരിച്ചതും, കരകുളം ഗ്രാമപഞ്ചായത്തിൽ 15 വർഷക്കാലം പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചും, നെടുമങ്ങാട് മുനിസിപ്പിൽ – നഗരസഭയുടെ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച അഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ നെടുമങ്ങാട് സാംസ്കാരിക വേദിയും, ഗാന്ധിയൻ കർമവേദിയും, നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു. നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.സമഗ്ര സംഭാവനുള്ള സ്മരിച്ച് കൊണ്ട് സംഘടനാ നേതാക്കളായ നൗഷാദ് കായ് പാടി, സോമശേഖരൻ നായർ ,പുലിപ്പാറയൂസ്ഫ്, രാജലക്ഷ്മി, വഞ്ചുവം ഷറഫ് , പത്താംകല്ല് ഇല്ലാസ്, നെടുമങ്ങാട് എം നസീർ, തൊട്ട് മുക്ക് വിജയൻ , മൂഴിയിൽ മുഹമ്മദ് ഷിബു, പഴകുറ്റിരവീന്ദ്രൻ, വെമ്പിൽ സജി,ഡോക്ടർ അജിത്ത്, ഷാജഹാൻ പത്താംകല്ല്, മുരളി എന്നിവർ അനുമോദന പ്രസംഗം നടത്തി.
Read Moreനെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു
konnivartha.com/ നെടുമങ്ങാട്: ലോക വയോജന ദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണം നെടുമങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജനകീയ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് ഡോക്ടർ: തത്തംകോട് കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ. നെടുമങ്ങാട് ശ്രീകുമാർ, കേരള മദ്യ നിരോധന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് പത്താം കല്ല്, മുസ്ലിം ലീഗ് നേതാവ് നെടുമങ്ങാട് സിദ്ദീഖ്, ദേശീയ പുരസ്കാര ജേതാവ്. ജ്യോതി കുമാർ വെഞ്ഞാറമൂട്, നാസറുദ്ദീൻ പത്താം കല്ല്, അബ്ദുല്ല പഴവിള, ആദിൽ മുഹമ്മദ്, ശ്രീഹരി, സജി കെ തുടങ്ങിയവർ സംസാരിച്ചു
Read More