സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമാക്കി എബിസിഡി പദ്ധതിയെ ഉള്‍പ്പെടുത്തി രണ്ടു മാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ കുരുമ്പന്‍മൂഴി ആദിവാസി സങ്കേതത്തിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അധികാരിക സര്‍ട്ടിഫിക്കറ്റകള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള അക്ഷയ ബിഗ് കാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈ സേഷന് പദ്ധതി(എബിസിഡി)യുടെ ഉദ്ഘാടനം കുരുമ്പന്‍ മൂഴി കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമാണ് എബിസിഡി പദ്ധതി നടപ്പാക്കുന്നത്. ഒരു പൗരന് എന്ന നിലയിലുള്ള അവകാശങ്ങള്‍ക്കും, ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാണെന്നത് ഉറപ്പു വരുത്തുന്നതിന് തിരിച്ചറിയല്‍ രേഖകള്‍ അനിവാര്യമാണ്. ഇത് വ്യക്തിത്വ വികസനത്തിനും, കുടുംബ വികസനത്തിനും, സാമൂഹ്യ വികസനത്തിനും വഴി തെളിക്കും. കൂടാതെ ഈ രേഖകള്‍ ലഭിക്കുന്നതിലൂടെ അര്‍ഹത…
Read More