റേഡിയോ മാക്ഫാസ്റ്റ്-90.4 സ്‌റ്റേഷൻ ഡയറക്ടറായിരുന്ന വി ജോർജ് മാത്യുവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘നിസ്വാർഥ’ പുരസ്കാരത്തിന് പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിനെ തെരഞ്ഞെടുത്തു. ഈ മാസം തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിക്കും. മാനവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് ഈ വർഷം മുതൽ റേഡിയോ മാക്ഫാസ്‌റ്റ്- 90.4 ‘നിസ്വാർഥ’ പുരസ്കാരം നൽകുന്നത്. കേരള പൊലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ് അധ്യക്ഷനായ ആറംഗ ജൂറിയാണ് ഈ വർഷത്തെ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. തിരുവല്ല അതിരൂപത വികാർ ജനറാൾ മോൺ. ചെറിയാൻ താഴമൺ, മാക് ഫാസ്‌റ്റ് പ്രിൻസിപ്പലും റേഡിയോ മാക്ഫാസ്‌റ്റ് ചെയർമാനുമായ റവ. ഡോ. ചെറിയാൻ ജെ കോട്ടയിൽ, ഡയറക്ടർ റവ.…
Read More