നിലയ്ക്കല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് തറക്കല്ലിട്ടു:സമഗ്രമായ ആധുനിക ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ സെന്റര്‍ : മന്ത്രി വീണാ ജോര്‍ജ് :നിലയ്ക്കല്‍ ആശുപത്രിയില്‍ ആയുര്‍വേദം സംയോജിപ്പിക്കും നിലയ്ക്കലില്‍ സ്പെഷ്യാലിറ്റി ആശുപത്രിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നിലയ്ക്കല്‍ ക്ഷേത്രം നടപ്പന്തലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്രമായ ആധുനിക ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ സെന്ററായിരിക്കും ആശുപത്രി. ഹെലിപ്പാട് തൊട്ടടുത്തായതിനാല്‍ രോഗികളെ പെട്ടെന്ന് എയര്‍ലിഫ്റ്റ് ചെയ്ത് ചികിത്സ ഉറപ്പാക്കാനാകും. ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. പ്ലാപള്ളി, പമ്പാവാലി, അട്ടത്തോട് തുടങ്ങിയ വനമേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി ഏറെ സഹായകരമാകും. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും വിദഗ്ദ ചികിത്സ ഉറപ്പാക്കാനാകും. എല്ലാവര്‍ക്കും വേഗത്തില്‍ എത്തിചേരാന്‍ കഴിയുന്ന സ്ഥലം ആശുപത്രിക്കായി ലഭിക്കുന്നതിന് ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടുണ്ടായി.…
Read More