നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കി

  പത്തനംതിട്ട : തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന അറിയപ്പെടുന്ന റൗഡിയെ ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ട്‌ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവിലാണ് നടപടി. മല്ലപ്പള്ളി കുന്നന്താനം പാറനാട് കുന്നത്തുശ്ശേരിൽ വിനയകുമാറിന്റെ മകൻ ശങ്കരൻ എന്ന് വിളിക്കുന്ന അഖിൽ കെ വി (26)യെയാണ് കീഴ്‌വായ്‌പ്പൂർ പോലീസ് കരുതൽ തടങ്കലിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. കാപ്പ നിയമത്തിലെ വകുപ്പ് 3 പ്രകാരമാണ് നടപടി. അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, കൊലപാതകശ്രമം, മാരകയുധങ്ങളുമായുള്ള ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾക്കെതിരെ 7 ക്രിമിനൽ കേസുകളിൽ കോടതിയിൽ കീഴ്‌വായ്‌പ്പൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കാപ്പ നടപടിക്കായി ഈ കേസുകളാണ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. ഇവകൂടാതെ…

Read More

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ

  പത്തനംതിട്ട.: അടിപിടി, ബൈക്ക് മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ബൈക്ക് മോഷണത്തിന് പന്തളം പോലീസ് പിടികൂടി. പന്തളം ഉളനാട് ചിറക്കരോട്ട് മോഹനൻ (38) ആണ് അറസ്റ്റിലായത്. തുമ്പമൺ സ്വദേശി അലക്സാണ്ടറുടെ പാഷൻ പ്രൊ ഇന്നത്തിൽപ്പെട്ട ബൈക്ക് ഞായർ വൈകിട്ട് 5 മണിയോടെ തുമ്പമൺ സാംസ്കാരിക നിലയത്തിന്റെ സമീപത്തുനിന്നും മോഷണം പോയിരുന്നു. പരാതി പോലീസ് സ്റ്റേഷനിൽ കിട്ടിയപ്പോൾ തന്നെ പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിലേക്ക് തെരച്ചിലിനായി അയച്ചു. നിരവധി സ്ഥലങ്ങളിലെ സി സി ടീ വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇരുചക്ര വാഹന മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ച് എസ് ഐ ബി എസ് ശ്രീജിത്തും സി പി ഓ ബിനു രവീന്ദ്രനും അടങ്ങിയ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ബൈക്ക് മോഷണ കേസുകളിൽ പ്രതിയാകുകയും,…

Read More