നാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ- അപകട ഇൻഷുറൻസ് പരിരക്ഷ

  കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. . ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി ജി എം ജോയ്സ് സതീഷ് നോർക്ക റൂട്‌സ് സി ഇ ഒ അജിത് കൊളശ്ശേരിക്ക് കൈമാറി . നോർക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർക്ക…

Read More