നാടിന്‍റെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബഡ്ജറ്റ്: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

  ചിറ്റൂർ കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 12 കോടി ഉൾപ്പടെ കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾക്ക് പരിഗണന.വിദ്യാഭ്യാസ-കാർഷിക മേഖലയ്ക്കും മികച്ച പരിഗണന.   KONNIVARTHA.COM :  നാടിന്‍റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിൽ കോന്നിയ്ക്ക് മികച്ച പരിഗണന ലഭിച്ചു. റബ്ബർ സബ്സിഡി നിലനിർത്താനും, വന്യമൃഗ അക്രമം തടയാനും തുക വർദ്ധിപ്പിച്ച് അനുവദിച്ചത് കാർഷിക മേഖലയ്ക്ക് ഉണർവേകും.പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന പാത EPC മാതൃകയിലേക്ക് ഉയർത്തുന്നതിനുള്ള തീരുമാനം എടുത്തു പറയേണ്ടതാണ്. ഇടുക്കി, പൂയംകുട്ടി പദ്ധതികൾക്കൊപ്പം പുതിയ മൂഴിയാർ ജല വൈദ്യുതി പദ്ധതിക്കായി 10 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. നിരവധി പൊതുമരാമത്ത് പ്രവർത്തികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. കോന്നിയിലെ ദീർഘ കാല അവശ്യമായിരുന്ന ചിറ്റൂർ കടവിൽ പുതിയ പാലത്തിനു 12 കോടി രൂപയും ചിറ്റാർ കൂത്താട്ടുകുളം ഗവ.എൽ…

Read More