നാടക് ജില്ലാ സമ്മേളനം ആഗസ്ത് 27, 28 തീയതികളിൽ പന്തളത്ത്

    konnivartha.com : നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 27, 28 തീയതികളിൽ പന്തളം ലയൺസ് ക്ലബ് ഹാളിലും വാഴമുട്ടം ഡിവൈൻ കരുണാലയത്തിലും വച്ച് നടക്കും. ആഗസ്റ്റ് 27 ന് ഡിവൈൻ കരുണാലയത്തിൽ വച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനം കോന്നി എം എൽ എ അഡ്വ.കെ.യു. ജനീഷ് കുമാർ നിർവഹിക്കും. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീതിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തും.   ആഗസ്ത് 28 – ന് പന്തളം പൃഥ്വിരാജ് നഗറിൽ രാവിലെ 9.30ന് നാടക സെമിനാർ പി.ജെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് മനോജ് സുനിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സംസ്ഥാന…

Read More