നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകി എത്തിയ മുതിര്‍ന്ന ആനയുടെ ജഡം കരയ്ക്ക് അടുപ്പിച്ചു : രണ്ടു കുട്ടിയാനകളുടെ ജഡം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നു

നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകി എത്തിയ മുതിര്‍ന്ന ആനയുടെ ജഡം കരയ്ക്ക് അടുപ്പിച്ചു : രണ്ടു കുട്ടിയാനകളുടെ ജഡം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചൻ കോവിൽ നദിയിലൂടെ ചരിഞ്ഞ നിലയിൽ ഒഴുകിയെത്തിയ ഒരു മുതിര്‍ന്ന ആനയുടെയും രണ്ടു കുട്ടിയാനകളുടെയും ജഡത്തില്‍ ഒരെണ്ണം വനം വകുപ്പ് കണ്ടെത്തുകയും കരയ്ക്ക് അടുപ്പിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു . 2 കുട്ടിയാനകളുടെ ജഡം കണ്ടെത്താന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല . അരുവാപ്പുലം അർത്ഥകണ്ഠൻ മൂഴി കടവിന് സമീപം ഈഞ്ച പടര്‍പ്പില്‍ കുടിങ്ങിയ മുതിര്‍ന്ന ആനയുടെ ജഡം കണ്ടെത്തുകയും കുട്ടവഞ്ചിയില്‍ എത്തി ജഡം കെട്ടി വലിച്ചുകൊണ്ടു കരയ്ക്ക് കയറ്റി പോസ്റ്റ്മോർട്ടം ചെയ്തു . രണ്ടു കുട്ടിയാനകളുടെ ജഡം കണ്ടെത്തുവാൻ വനം വകുപ്പ് നദിയുടെ ഇരുകരകളിലും അന്വേഷണം നടത്തുന്നു. ഇന്നലെ രാവിലെയാണ് ( 10/07/2021 )കല്ലേലി ആനക്കുളം…

Read More