നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയെന്ന് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ. ദിലീപിനെതിരെ പുതിയ കേസെടുത്തത് തെളിവില്ലാത്തതിനാലെന്ന് ആർ ശ്രീലേഖ വെളിപ്പെടുത്തുന്നു. ജയിലിൽ നിന്ന് പൾസർ സുനി എഴുതിയതെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരനെന്ന് അവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ അതിനകത്ത് എഴുതിയിട്ടുണ്ട്. . കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാൽ മതി. അത്യവശ്യമായി മുന്നൂറു രൂപ അയച്ചുതരണം മണി ഓർഡറായിട്ട്. എന്നൊക്കെ അതില്‍ എഴുതിയിരിക്കുന്നു. എന്നാൽ അതിൽ ഭയങ്കരമായിട്ട് പടർന്നിരിക്കുന്ന കഥ ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് എത്രയോ വർഷങ്ങൾക്ക് മുൻപ് 2012 ലോ 2013 ലോ ആണ് ഏൽപ്പിക്കുന്നത്. ഒന്നരക്കോടിക്ക് ക്വട്ടേഷന്‍ എടുത്ത ആളാണ് മുന്നൂറ് രൂപ ചോദിച്ച് കത്തയക്കുന്നതെന്നും…
Read More