ദേശീയപാത പദ്ധതികൾ പരിശോധിക്കുന്നതിനായി എൻഎച്ച്എഐ ചെയർമാൻ കേരളത്തിലെത്തി

    കേരളത്തിലെ വിവിധ ദേശീയ പാത പദ്ധതികളുടെ വിശദ അവലോകനത്തിനും പുരോഗതി വിലയിരുത്തുന്നതിനുമായി ദേശീയ ഹൈവേ അതോറിറ്റി ചെയർമാൻ ശ്രീ സന്തോഷ് കുമാർ യാദവ് സംസ്ഥാനത്തെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പദ്ധതിപ്രദേശങ്ങളുടെ വിശദമായ പരിശോധനയ്ക്ക് എൻഎച്ച്എഐ ചെയർമാൻ നേതൃത്വം നൽകി. ഭൂഘടനാപരമായി ലോലമായതും ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതും മലിനജല നിർമാർജന സംവിധാനങ്ങളോട് ചേർന്നകിടക്കുന്നതുമായ പ്രദേശങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഗുണനിലവാരമുള്ള റോഡ് നിർമ്മിക്കുന്നതിനും പൊതുജന സൗകര്യം വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകുമെന്ന് അറിയിച്ചു. ഈഞ്ചയ്ക്കൽ, കഴക്കൂട്ടം, ചെമ്പകമംഗലം, കൊട്ടിയം, മേവറം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തി. ലംബമായ ഉയർന്ന ഘടനകൾ ഉള്ള മേഖലകളും ജലപ്രവാഹത്തിന്റെ പരിപാലനവും സ്ഥിരതയും അടിയന്തിരമായി വിലയിരുത്തേണ്ട പ്രദേശങ്ങളും ഈ മേഖലകളിൽ ഉൾപ്പെടുന്നു. കൺസെഷനർ കമ്പനി പ്രതിനിധികൾ, സ്വതന്ത്ര എൻജിനിയർ, തിരുവനന്തപുരം പ്രോജക്ട് ഡയറക്ടർ, കേരളത്തിലെ എൻഎച്ച്എഐ പ്രാദേശിക ഓഫീസർ…

Read More