പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്‍ഡര്‍ റിസോര്‍സ് സെന്ററിന്റെ ദേശീയക്യാന്‍സര്‍ ബോധവത്ക്കരണദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് പഞ്ചായത്തുഹാളില്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെ ബോധവത്കരണത്തിലൂടെ രോഗലക്ഷണം ഉള്ളവരെ നേരത്തെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കുന്നതിനാണ് പരിശീലന പരിപാടിയിലൂടെ പഞ്ചായത്തിലെ കുടുംബശ്രീ ലക്ഷ്യം ഇടുന്നത്.പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ഡോ. ബെറ്റ്സി, ഡോ. വന്ദന എന്നിവര്‍ ക്യാന്‍സര്‍ ബോധവത്ക്കരണക്ലാസ് നയിച്ചു. വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി പി വിദ്യാധരപണിക്കര്‍, അംഗങ്ങളായ പൊന്നമ്മ വര്‍ഗ്ഗീസ്, ശ്രീവിദ്യ, സി ഡി എസ് ചെയര്‍പേഴ്സണ്‍ രാജി പ്രസാദ്, വൈസ് ചെയര്‍പേഴ്സണ്‍ കെ ബി ശ്രീദേവി, അംഗങ്ങളായ സരസ്വതിയമ്മ, ഉഷാകുമാരി, ജയശ്രീ പ്രകാശ്, അന്നമ്മ ചാക്കോ, ഉഷാരാജന് എന്നിവര്‍ പങ്കെടുത്തു
Read More