തോട്ടം മേഖലയിലെ ജനകീയ മെമ്പര്‍ : കല്ലേലി തോട്ടം മെമ്പര്‍ സിന്ധുവിന്‍റെ ജനകീയ പദ്ധതികള്‍

  KONNIVARTHA.COM : കോന്നി മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്ത് കല്ലേലി തോട്ടം വാര്‍ഡ്‌ .വനവും തോട്ടം മേഖലയുമായി വിശാലമായ വാര്‍ഡ്‌ . അങ്ങ് അകലെ വനത്തില്‍ ഉള്ളആദിവാസി കോളനിയായ ആവണിപ്പാറ കൂടി ഉള്‍പ്പെടുന്ന വാര്‍ഡിനെ വികസനത്തിന്‍റെ പടവുകളിലേക്ക് എത്തിച്ചതില്‍ സിന്ധു എന്ന തോട്ടം തൊഴിലാളിയ്ക്ക് ഏറെ പങ്കു വഹിക്കാന്‍ കഴിഞ്ഞു . രണ്ടു തവണ ഈ വാര്‍ഡിലെ മെമ്പര്‍ ആണ് സിന്ധു . നിലവില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനസ്റ്റാന്റിങ് കമ്മറ്റിചെയർപേഴ്സൺ ആണ്.   കുടുംബ ശ്രീ പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് വന്ന തോട്ടം തൊഴിലാളി ആണ് സിന്ധു . അച്ഛന്‍പങ്കാജാക്ഷൻപിള്ളയും അമ്മയു ഉഷാ കുമാരിയും തോട്ടം തൊഴിലാളികള്‍ ആയിരുന്നു . ഹാരിസണ്‍ കമ്പനിയുടെ കല്ലേലി റബര്‍ തോട്ടത്തില്‍ 2008ൽ ടാപ്പിംഗ് തൊഴിലാളിയായി താൽക്കാലിക ജോലിക്ക് കയറി. 2015ൽ സ്ഥിരജോലി ലഭിച്ചു തോട്ടംതൊഴിലാളിയായി . 2017ൽ കാട്ടു മ്ലാവിന്‍റെ…

Read More