അസാപ് കേരളയിൽ ജോലി ഒഴിവ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ ടി സൊല്യൂഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 30,000 രൂപയാണ് ശമ്പളം. ഒക്ടോബർ 9 വൈകിട്ട് 5 ന് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in (https://asapkerala.gov.in/job/notification-for-the-post-of-it-solution-manager/) താത്കാലിക നിയമനത്തിന് അഭിമുഖം തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 9ന് രാവിലെ 10ന് കോളജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in. ഓട്ടോകാഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ് തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജുക്കേഷൻ സെല്ലിൽ ഓട്ടോകാഡ് 2ഡി ആൻഡ് 3ഡി കോഴ്സ് പഠിപ്പിക്കുന്നതിലേക്കായുള്ള ഒരു ഒഴിവിലേക്ക് താത്കാലികമായി…
Read More