തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷാ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംപി. സാധാരണക്കാരായ ധാരാളം കുടുംബങ്ങളുടെ വരുമാന മാര്‍ഗമായ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൂറു ശതമാനം തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നിലുള്ള പഞ്ചായത്തുകള്‍ പ്രശ്നങ്ങള്‍ കണ്ടെത്തി അപാകതകള്‍ പരിഹരിച്ച് മുന്നോട്ടു പോകണം. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ പഞ്ചായത്തുകള്‍ വ്യാപകമായി നടപ്പാക്കണം. പട്ടികവര്‍ഗ വിഭാഗത്തിന് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. വനവിഭവങ്ങളുടെ ശേഖരണം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന മുന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി മിഷന്റെ അനുമതി…
Read More