നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു. ജില്ലയിലാകെ 1530 പോളിംഗ് ബൂത്തുകളാണുള്ളത്. ഇവയില്‍ 39 പ്രശ്ന ബാധിത ബൂത്തുകളും, 125 സെന്‍സിറ്റീവ് ബൂത്തുകളും, എത്തിപ്പെടാനാവാത്ത ഒരു ബൂത്തും ഉള്‍പ്പെടുന്നു. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 107 പോലീസ് ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളെ നിയോഗിച്ചു. ക്രമസമാധാന ചുമതലയുള്ള 22 പട്രോള്‍ സംഘങ്ങളുണ്ടാവും. സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ള പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ക്രമസമാധാന ചുമതലയുള്ള 10 സംഘങ്ങളെ നിയോഗിച്ചു. പോലീസ് സ്റ്റേഷന് പരിധികളില്‍ 22 സ്ട്രൈക്കിങ് ഫോഴ്സുകളുണ്ടാവും. ആറ് ഇലക്ഷന് സബ് ഡിവിഷന് പട്രോള്‍ ആണ് ജില്ലയിലുണ്ടാവുക. നിലവിലെ അഞ്ച് പോലീസ് സബ് ഡിവിഷനുകള്‍ക്കു പുറമെ പുതുതായി രൂപീകരിച്ച പന്തളം ഇലക്ഷന് സബ് ഡിവിഷന് ഉള്‍പ്പെടെയാണിത്. ജില്ലാ പോലീസ് മേധാവിയുടെ ഒരു സ്ട്രൈക്കിംഗ് ഫോഴ്സ് സജ്ജമാക്കിയിട്ടുണ്ട്.…
Read More