konnivartha.com : തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറന്നു. നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു .ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതല്‍ 22 വരെ ഭക്തരെ ശബരിമലയില്‍ പ്രവേശിപ്പിക്കും.ശബരിമല ക്ഷേത്രത്തിൽ അടുത്ത മണ്ഡല കാലം മുതൽ ഒരു വർഷത്തേക്ക് പുറപ്പെടാ ശാന്തിമാരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് തുലാം ഒന്നായ 18 ന് പുലർച്ചെ നടക്കും.പന്തളം രാജ കുടുബ അംഗങ്ങളായ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടത്തുന്നത്. വിവിധ ഘട്ട പരിശോധനകൾക്ക് ശേഷം ഹൈക്കോടതിയുടെയും ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന സമതി ശബരിമലയിലേയ്ക്കും മാളികപ്പുറത്തേക്കുമായി…
Read More