തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ജയകുമാറിനെ പരിഗണിക്കും

  konnivartha.com; ദീര്‍ഘകാലം ശബരിമല ഉന്നതാധികാര സമിതിയുടെ ചെയര്‍മാനും ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്ന മുന്‍ ചീഫ് സെക്രട്ടറിയും ഗാന രചയിതാവുമായ കെ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു . ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും . ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നടക്കുന്നതിനു ഇടയിലാണ് നിലവില്‍ ഉള്ള പ്രസിഡണ്ട് പി.എസ്.പ്രശാന്തിനെ നീക്കം ചെയ്തു പകരം ജന സമ്മതനായ ഒരാളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് . മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് പരിഗണിച്ചത് . തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സ്വീകാര്യനുമായ വ്യക്തിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് കുറവ് വരുമെന്ന കണക്കുകൂട്ടലുകള്‍ ഇതിനു പിന്നിലുണ്ട് . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്.…

Read More