konnivartha.com: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തിരികെ സ്കൂളില്‍ കാംപെയ്നില്‍ പങ്കെടുത്തത് പത്തനംതിട്ട ജില്ലയിലാണെന്ന് ആരോഗ്യ,വനിതാ-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് സംഘടിപ്പിച്ച തിരികെ സ്കൂളിലേക്ക് കാംപെയ്ന്റെ ജില്ലാതല സമാപനപ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാംപെയ്ന്റെ ഭാഗമായി 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 30 വരെ 1,48,256 അംഗങ്ങളെ പങ്കെടുപ്പിച്ച് 98.22 ശതമാനം പൂര്‍ത്തീകരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്കിടയിലും അംഗങ്ങള്‍ക്കിടയില്‍ തന്നെയും കൂടുതല്‍ മനസിലാക്കാന്‍ തിരികെ സ്കൂളിലേക്ക് കാംപെയ്നിലൂടെ സാധിച്ചു. ഭാവിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ ഭാഗമായി ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിയാനും കാംപെയ്ന് സഹായകമായി. അതോടൊപ്പം, ഇതിന്റെ ഭാഗമായി നടന്ന വ്യക്തിപരമായ കൂട്ടായ്മകളും ഏറെ സന്തോഷപ്രദമായ അനുഭവമാണ് അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക തലങ്ങളില്‍ കുടുംബശ്രീ കാഴ്ചവച്ച മാറ്റം വിസ്മയകരമാണ്. സ്ത്രീ ശാക്തീകരണ പ്രക്രിയയില്‍…
Read More